
ദോഹ:ഖത്തറിലെ സ്വകാര്യ രംഗത്തെ ഏറ്റവും വലുതും, ഏക സമ്പൂര്ണ പ്രിസിഷൻ ഡയഗ്നോസ്റ്റിക് സെന്ററുമായ മൈക്രോ ഹെൽത്ത് ലാബോറട്ടറീസ്, പൊതുജനാരോഗ്യ ക്ഷേമപ്രവർത്തനങ്ങൾ ലക്ഷ്യമാക്കി പുതിയൊരു ആരോഗ്യ പദ്ധതിക്ക് തുടക്കം കുറിച്ചതായി മാനേജ്മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.പൊതുജനങ്ങളിൽ പ്രിവന്റീവ് ഹെൽത്ത് കെയർ അഥവാ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ സംരക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു ഹെൽത്ത് ക്ലബ്ബാണ് വിഭാവനം ചെയ്തിരിക്കുന്നത്.
മൈക്രോ ഹെൽത്ത് ക്ലബ്ബ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ അംഗത്വ പദ്ധതിയിൽ ചേരുന്ന മുഴുവൻ പേർക്കും മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ഉൾപ്പെടെയുള്ള ഖത്തറിലെ ആരോഗ്യ സേവന ദാതാക്കളിൽ നിന്നും വിവിധങ്ങളായ സേവനങ്ങളുടെ നിരക്കുകളിൽ വലിയ തോതിലുള്ള ഇളവുകൾ ലഭിക്കും.
ലാബോട്ടറി പരിശോധനകൾ, എം.ആർ.ഐ, സി.ടി.സ്കാൻ അടക്കമുള്ള റേഡിയോളജി പരിശോധനകൾ എന്നിവയ്ക്കു പുറമെ തിരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഹോം ഹെൽത്ത് കെയർ സേവന ദാതാക്കൾ, ഡയറ്റ് സെന്ററുകൾ, ഫാർമസികൾ, ഫിസിയോതെറാപ്പി സെന്ററുകൾ, വെൽനസ്സ് സെന്ററുകൾ, ജിംനാസ്ററിക്സ്, ഫിറ്റ്നസ് സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം മൈക്രോ ഹെൽത്ത് ക്ലബ്ബ് മെമ്പർമാർക്ക് ഇളവുകൾ ലഭിക്കും.
ഇതിനു പുറമെ, സ്വന്തം ആരോഗ്യ സംരക്ഷണത്തിനും, ജീവിതശൈലി രോഗങ്ങൾക്കുമെതിരെ മുൻകരുതൽ എടുക്കുന്നതിനുള്ള ഒരു സംസ്കാരം
പൊതുജനങ്ങളിൽ വളർത്തിയെടുക്കാനുള്ള അനവധി പരിപാടികളും ഈ ക്ലബ്ബിന്റെ ഭാഗമായി നടക്കും.ഡിസ്ക്കൗണ്ടുകൾക്കു പുറമെ, രാജ്യത്തെയും വിദേശങ്ങളിലെയും ആരോഗ്യ ഏജന്സികളുമായി ചേര്ന്ന് ആരോഗ്യ വിദ്യാഭ്യാസ-ബോധവത്കരണ പരിപാടികൾ, കെയർ നെറ്റ്വർക്കിലുടെ ആവശ്യമായ ഉറക്കം ഉറപ്പു വരുത്താനും, വ്യായാമം പ്രോത്സാഹിപ്പിക്കാനും, മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കും. ആരോഗ്യമുള്ള ഒരു സമൂഹത്തിനായുള്ള ഒരു സമഗ്ര പദ്ധതിയാണ് ഇതുവഴി ലക്ഷ്യം വെക്കുന്നതെന്ന് മൈക്രോ ഹെൽത്ത് സി.ഇ.ഒ ഡോ. ......
ദോഹ, ഖത്തർ: അതുല്യമായ സേവനത്തിനും സമർപ്പണത്തിനും വേണ്ടി നഴ്സിംഗ് സമൂഹത്തെ ആദരിച്ചുകൊണ്ട്, നസീം ഹെൽത്ത് കെയർ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ “ദി ഹീലിംഗ് ഷീൽഡ് – നഴ്സസ് എക്സലൻസ് അവാർഡ്സി”ന്റെ ആദ്യ പതിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നസീമിന്റെ കാഴ്ച്ചപ്പാടിനോട് ഇഴചേർന്നു നിൽക്കുന്ന, അനുകമ്പയോടും ശ്രദ്ധയോടും കൂടിയുള്ള സേവനം ഉറപ്പാക്കുന്ന നഴ്സുമാരെ ആദരിക്കുക എന്നതായിരുന്നു ഈ അവാർഡ് ചടങ്ങിന്റെ ഉദ്ദേശം.കംപാഷനേറ്റ് കെയർഗിവർ, ക്ലിനിക്കൽ എക്സലൻസ്, റൈസിംഗ് സ്റ്റാർ, ദി കെയർ ക്രാഫ്റ്റഴ്സ് ഹോണർ തുടങ്ങി പല അവാർഡ് വിഭാഗങ്ങളിലായിട്ടായിരുന്നു ഇവരെ ആദരിച്ചത്. ......
മലയാളി യുവതിയെ ദുബൈയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോള് ഗില്ഡയാണ് മരിച്ചത്.......
ദോഹ:അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ ഔദ്യോഗികയാത്രകൾ ഇനി മുതൽ ഖത്തർ സമ്മാനമായിനൽകുന്ന പറക്കുന്ന കൊട്ടാരത്തിലാകും.അമേരിക്കൻ പ്രസിഡന്റ്ആയി ചുമതല യേറ്റശേഷംമെയ് 13 ന് ആരംഭിക്കുന്ന ട്രംപിന്റെ ആദ്യമിഡിൽ ഈസ്റ്റ് സന്ദർശനത്തിൽ വിലയേറിയ ആഡംബര സമ്മാനംനൽകാനൊരുങ്ങി ഖത്തർ. നിന്ന് ഒരു ബോയിംഗ് 747-8 വിമാനമാണ്ഖത്തർ രാജകുടുംബം ട്രംപിന് സമ്മാനമായി നൽകുകയെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.മെയ് 13ചൊവ്വാഴ്ച മുതൽ സൗദി അറേബ്യാ, യു എ ഇ, ഖത്തർ എന്നീ രാജ്യങ്ങളാണ് ട്രമ്പ് സന്ദർശിക്കുന്നത്. ബോയിംഗ് 747-8 ന്റെ വമ്പിച്ച മൂല്യം കണക്കിലെടുക്കുമ്പോൾ, ഈ നീക്കം അഭൂതപൂർവമാണ്. ......
ദോഹ, ഖത്തർ - മെയ് 9, 2025: സാമൂഹികക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്ന നസീം ഹെൽത്ത് കെയറിന്റെ സന്നദ്ധസംഘടനയായ "നസീം ഹ്യൂമൻസ്" സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വിജയകരമായി സമാപിച്ചു. നസീം ഹ്യൂമൻസ് ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ചാണ് ഈ സംരംഭം സംഘടിപ്പിച്ചത്. ......
ദോഹ: ഫത്തഹ് അലിഖാൻ ടിപ്പു എന്ന ടിപ്പു സുൽത്താന്റെ ചരമ ദിനത്തോടനുബന്ധിച്ച് തനിമ ഖത്തർ - റയ്യാൻ സോൺ ടിപ്പു ‘സുൽത്താൻ ഓർമകളിലൂടെ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. തനിമ റയ്യാൻ സോണൽ ഡയറക്ടർ റഫീഖ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ ഷഫീഖ്, വി.കെ. മുഹ്സിൻ, സുഹൈൽ ചേരട എന്നിവർ വിവിധ തലക്കെട്ടുകളിൽ നിന്നു കൊണ്ട് ടിപ്പു സുൽതാനെ കുറിച്ച് സംസാരിച്ചു. ......
ദോഹ: ദോഹ സ്റ്റേഡിയ ത്തിൽ നടന്നുവരുന്നഖിയ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഗ്രാൻഡ് മാൾ എഫ്സി ഖത്തർ തമിഴ്ർ സംഗം എഫ്സിക്കെതിരെ 2-1 എന്ന സ്കോറിന് വിജയം നേടി. വിംഗർ ഇമ്രാൻ മാൻ ഓഫ് ദ മാച്ചിനു അർഹനായി. ......
ദോഹ: 2019 ൽ സർവീസ് ആരംഭിച്ചതിനുശേഷം ദോഹ മെട്രോ 22.8കോടി യാത്രക്കാർ സഞ്ചരിച്ചതായി ഖത്തർ റെയിൽവേ കമ്പനി (ഖത്തർ റെയിൽ) പ്രഖ്യാപിച്ചു.വർഷം മുഴുവനും താമസക്കാർക്കും സന്ദർശകർക്കും ഇടയിൽ മെട്രോ സംവിധാനത്തിലുള്ള വർദ്ധിച്ചുവരുന്ന പൊതുജന വിശ്വാസത്തെ ഈ പുതിയ നാഴികക്കല്ല് അടിവരയിടുന്നു. രാജ്യം ആതിഥേയത്വം വഹിക്കുന്ന വിവിധ പരിപാടികളിലും അവസരങ്ങളിലും ദൈനംദിന യാത്രയ്ക്കും യാത്രയ്ക്കും ഫലപ്രദവും വിശ്വസനീയവുമായ ഒരു ബദലായി മെട്രോയുടെ സുപ്രധാന പങ്ക് പ്രതിഫലിക്കുന്നതാണ് യാത്രക്കാരുടെ അഭൂതപൂർവ്വമായ വർധന.2019 മെയ് മാസത്തിൽ ആരംഭിച്ചതിനുശേഷം 2025 മെയ് ആദ്യവാരം വരെ ദോഹ മെട്രോയിലൂടെ 22. ......